ഡബ്ലിൻ: അയർലൻഡിൽ പോയിസൺ ഹെൽപ്പ് ലൈനുകളിലേക്ക് ലഭിച്ച കോളുകളുടെ എണ്ണത്തിൽ വർധനവ്. 2025 ലെ കണക്കുകളാണ് നാഷണൽ പോയിസൺസ് ഇൻഫർമേഷൻ സെന്റർ ( എൻപിഐസി) പുറത്തുവിട്ടിരിക്കുന്നത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കോളുകളുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ വർധനവ് ഉണ്ടായതായി എൻപിഐസി വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം വിവിധ സേവനങ്ങൾക്കായി 11,455 കോളുകളാണ് ലഭിച്ചത്. ഇതിൽ 60 ശതമാനവും 15 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. 60 ശതമാനം ഫോൺ വിളികളും മരുന്ന് തെറ്റായി കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നുള്ളവയായിരുന്നു. കൂൺ കഴിച്ചതിനെ തുടർന്ന് വിഷബാധയുണ്ടായ 54 സംഭവങ്ങൾ കഴിഞ്ഞ വർഷം ഉണ്ടായി.

