കാവൻ: കൗണ്ടി കാവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ പേര് വിവരങ്ങൾ പുറത്ത്. 69 കാരനായ യൂജിൻ ക്രിസ് മുറെയാണ മരിച്ചത്. ഇക്കഴിഞ്ഞ 15 ന് ആയിരുന്നു ബാലിജേംസ്ഡഫിലെ കിൽമോർ എസ്റ്റേറ്റിലുള്ള വീട്ടിൽ യൂജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അടുത്തിടെ ആരോഗ്യകാരണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. ഇതേ തുടർന്ന് വീൽച്ചെയറിൽ ആയിരുന്നു അദ്ദേഹം. മുറെയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. നാവനിലെ അവർ ലേഡീസ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം പരിശോധനകൾ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

