ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വീണ്ടും ലഹരിവേട്ട. സംഭവത്തിൽ പോലീസും റെവന്യൂവും അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ആയിരുന്നു സംഭവം. 10 കിലോ ഔഷധ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ ഏകദേശം 1,40,000 യൂറോ വിലവരുമെന്ന് റവന്യൂവകുപ്പ് സ്ഥിരീകരിച്ചു.
അമേരിക്കയിൽ നിന്നാണ് ചരക്ക് എത്തിയിരിക്കുന്നത്. സുരക്ഷാ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് വിശദമായി പരിശോധിച്ചതിൽ നിന്നാണ് ലഹരി പിടിച്ചെടുത്തത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ഒരു മേൽവിലാസം ചരക്കിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. 26 കിലോ കഞ്ചാവ് ആയിരുന്നു പിടിച്ചെടുത്തത്.

