ഡബ്ലിൻ: നഗരത്തിലെ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിസി ക്യാമറകൾ സ്ഥാപിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് കൗൺസിലിന്റെ തീരുമാനം.
ബുധനാഴ്ച നടന്ന ക്ലൈമറ്റ് ആക്ഷൻ ആൻഡ് അർബൻ റെസിലിയൻസ് എസ്പിസിയിലാണ് പദ്ധതിയെക്കുറിച്ച് പരിസ്ഥിതി, കാലാവസ്ഥാ, നഗര പ്രതിരോധശേഷി എക്സിക്യൂട്ടീവ് മാനേജർ ഡെറക് കെല്ലി വിശദമാക്കിയത്. നിയമവിരുദ്ധമായി മാലിന്യം വലിച്ചെറിയുന്നത് കുറയ്ക്കുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. കഴിഞ്ഞ വർഷം നോർത്ത് ഇന്നർ സിറ്റിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയിലേക്കാണ് നഗരത്തിന്റെ മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്.

