മീത്ത്: കൗണ്ടി മീത്തിൽ കാറിൽ നിന്നും ബോംബ് പിടിച്ചെടുത്ത സംഭവത്തിൽ യുവതിയ്ക്കെതിരെ കുറ്റം ചുമത്തി. 20 വയസ്സുകാരിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ ആയിരുന്നു അതിർത്തിയ്ക്ക് സമീപത്ത് കാറിൽ ബോംബുമായെത്തിയ പെൺകുട്ടിയെ പോലീസ് പിടികൂടിയത്. പെൺകുട്ടിയ്ക്ക് പുറമേ മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെൺകുട്ടിയെ വെള്ളിയാഴ്ച വൈകീട്ട് തന്നെ പോലീസ് ട്രിം ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

