ഡബ്ലിൻ: അയർലൻഡിൽ പുതിയ മൊബൈൽ സേവനവുമായി ലിഡിൽ. ലിഡിൽ കണക്ട് എന്ന പേരിലാണ് മൊബൈൽ സേവനങ്ങൾ ആരംഭിക്കുന്നത്. അടുത്ത മാസം അഞ്ച് മുതൽ ലിഡിൽ കണക്ടിന്റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആദ്യത്തെ 1 ലക്ഷം ഉപഭോക്താക്കൾക്ക് പ്രതിമാസം 8.99 യൂറോ എന്ന നിരക്കിൽ പ്രൈസ് ഫോർ ലൈഫ് ഓഫറാണ് ലിഡിൽ കണക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ പ്ലാനിൽ പരിധിയില്ലാത്ത 5 ജി ഡാറ്റയുൾപ്പെടെ ലഭിക്കും. ഇതിന് പുറമേ അയർലൻഡ്, യുകെ എന്നിവിടങ്ങളിലേക്ക് അൺലിമിറ്റഡ് കോളുകളും ടെക്സ്റ്റ് മെസേജുകളും ലിഡിൽ കണക്ട് വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമേ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന 50 ജിബി റോമിംഗ് ഡാറ്റയും 38 ലധികം രാജ്യങ്ങളിലേക്ക് പ്രതിമാം 100 അന്താരാഷ്ട്ര മിനിറ്റുകളും ലഭിക്കും.

