ഡബ്ലിൻ: ഡാൽക്കിയിൽ പുതിയ റെസിഡൻഷ്യൽ സ്കീമിന് പച്ചക്കൊടി. 22 യൂണിറ്റുകൾ വരുന്ന പദ്ധതിയ്ക്ക് ഡൺലാവോഘെയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ അനുമതി നൽകി. പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചാണ് പദ്ധതികൾക്ക് കൗൺസിൽ അനുമതി നൽകിയത്.
ആർഡ്രഗ് റോഡിലെ മുൻ ലോഡ്ജ് നഴ്സിംഗ് ഹോമിന്റെ ഗ്രൗണ്ടിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 16.7 മില്യൺ യൂറോയുടെ പദ്ധതിയാണ് മേഖലയിൽ നടപ്പിലാക്കുന്നത്. ഗ്രാസ്രിഡ്ജ് ലിമിറ്റഡാണ് പദ്ധതിയുടെ നിർമ്മാതാക്കൾ. പദ്ധതിയിൽ എട്ട് ടെറസ്/സെമി-ഡിറ്റാച്ച്ഡ് മൂന്ന്/നാല് കിടപ്പുമുറി വീടുകളും 14 രണ്ട്-മൂന്ന് കിടപ്പുമുറി ഡ്യൂപ്ലെക്സ് അപ്പാർട്ടുമെന്റുകളും ഉൾപ്പെടുന്നു.
Discussion about this post

