ഡബ്ലിൻ: പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ വരാനിരിക്കെ തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ ( സിസിപിസി). വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് സിപിസി നിർദ്ദേശിച്ചു. ജൂലൈ 1 മുതലാണ് ഓൺലൈനായി വാങ്ങുന്ന ഉത്പന്നങ്ങൾക്ക് കസ്റ്റംസ് ചാർജുകൾ ഈടാക്കുക.
150യൂറോയിൽ താഴെയുള്ള ഓർഡറുകൾക്ക് കസ്റ്റംസ് തീരുവയിലെ ഇളവാണ് അടുത്ത മാസം 1 മുതൽ നഷ്ടമാകുന്നത്. അപ്പോൾ ഓരോ ഇനത്തിനും 3 യൂറോ വീതം അധിക ചാർജ് നൽകണം. എന്നാൽ തട്ടിപ്പ് സംഘം ഇതിന് പുറമേ അധിക ചാർജ് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾ അയക്കാനും പണം പറ്റിക്കാനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത വേണമെന്നാണ് സിസിപിയുടെ മുന്നറിയിപ്പ്.
Discussion about this post

