ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മയക്കുമരുന്നും പണവും പിടിച്ചെടുത്തു. സംഭവത്തിൽ 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പല്ലാസ്ഗ്രീനിലെ രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിയും പണവും കണ്ടെടുത്തത്. ഏകദേശം 1 മില്യൺ യൂറോ പണവും മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്.
കഞ്ചാവും രാസലഹരിയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 659,000 യുറോയിൽ കൂടുതൽ വിലയുള്ള ഡയമോർഫിൻ, 114,000 യൂറോയിൽ കൂടുതൽ വിലയുള്ള കഞ്ചാവ്, 47,000 യൂറോയിൽ കൂടുതൽ വിലയുള്ള ആൽപ്രാസോലം ഗുളികകൾ, 7,000 യൂറോയിൽ കൂടുതൽ വിലയുള്ള കൊക്കെയ്ൻ, 12 കിലോഗ്രാം ബെൻസോകെയ്ൻ എന്നിവ പിടിച്ചെടുത്ത ലഹരിശേഖരത്തിൽ ഉൾപ്പെടുന്നു.
Discussion about this post

