ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിന്റെ മരണവുമായ ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി. 25 ഉം 31 ഉം വയസ്സുള്ള പ്രതികൾക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. 51 കാരനായ നിക്കോളാസ് ഗോർഡനാണ് ഇവരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്.
ആക്രമണത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതികളെ സ്കോട്ട്ലൻഡിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് വടക്കൻ അയർലൻഡിലേക്ക് എത്തിക്കുകയായിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് 24 വയസ്സുള്ള ഒരു പുരുഷനെയും 49 വയസ്സുള്ള സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു.
Discussion about this post

