ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. അഞ്ച് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയോടെയായിരുന്നു സംഭവം.
സുരക്ഷാ പരിശോധനയ്ക്കിടെ റെവന്യൂ ഉദ്യോഗസ്ഥരാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കാനഡയിലെ ടൊറന്റോയിൽ നിന്നാണ് കഞ്ചാവുമായി ഇയാൾ എത്തിയത് എന്നാണ് വിവരം. 25.8 കിലോ ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 5,15,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

