ഡബ്ലിൻ: ലൈം ഡിസീസി( lyme disease)നെതിരെ മുന്നറിയിപ്പുമായി എച്ച്എസ്ഇ. വേനൽകാലം ആരംഭിക്കാനിരിക്കെയാണ് എച്ച്എസ്ഇയുടെ മുന്നറിയിപ്പ്. രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു.
വേനൽക്കാലത്തും ശരത്കാലത്തുമാണ് ലൈം രോഗം കൂടുതലായി വ്യാപിക്കാറ്. പ്രതിവർഷം നൂറ് കണക്കിന് പേർക്ക് ഈ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ചെള്ളുകളിൽ നിന്നാണ് ഈ രോഗം മനുഷ്യരിൽ എത്തുന്നത്. ഇവ കടിച്ചാൽ കടിയേറ്റ ഭാഗത്ത് പാടുകൾ കാണപ്പെടും. ഇതിന്റെ തുടർച്ചയായി പനി, പേശിവേദന, ക്ഷീണം തുടങ്ങിയവരും ഉണ്ടാകാം. ശരിയാംവിധം ചികിത്സിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകാം.
കാടുകളിലും പുൽമേടുകളിലും ഹൈക്കിംഗ്, ക്യാമ്പിംഗ് തുടങ്ങിയ നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എച്ച്എസ്ഇ അറിയിച്ചു. ഇത്തരം പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും ശ്രദ്ധിക്കണം. മാനുകൾ, ആടുകൾ എന്നിവയുമായുള്ള സമ്പർക്കവും സൂക്ഷിക്കേണ്ടതാണെന്നും എച്ച്എസ്ഇ അറിയിക്കുന്നു.

