ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്റെ വാട്ടർഫോർഡ് യൂണിറ്റ് ഗാന്ധിജയന്തി അനുസ്മരണയോഗം സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനായിരുന്നു പരിപാടി. രാത്രി 9 മണിയ്ക്കാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് സിജോ ഡേവിഡിന്റെ വസതിയിൽ ആയിരുന്നു അനുസ്മരണം.
ഈശ്വര പ്രാർത്ഥനയോടെയായിരുന്നു പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു. സിജോ ഡേവിഡ് സ്വാഗത പ്രസംഗം നടത്തി. ഐഒസി ഉപാദ്ധ്യക്ഷൻ ജോർജ് കുട്ടി പുന്നമട ആമുഖ പ്രഭാഷണം നടത്തി. പ്രിൻസ് മാത്യു, നവാസ് അലി, ജസീം , ജയ പ്രിൻസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
Discussion about this post

