ഡബ്ലിൻ: ഡബ്ലിനിൽ 12 ൽ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. 20 വയസ്സുള്ള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സെന്റ് ജെയിംസ് ആശുപത്രിയിലാണ് യുവാവ് ചികിത്സയിലുള്ളത്.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കാണ് ആദ്യം വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഇവർ സ്ഥലത്ത് എത്തുകയായിരുന്നു. ഇവരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. യുവാവിന്റെ പരിക്കുകൾ സാരമുള്ളതാണ്. കഴിഞ്ഞ തിങ്കളാഴ്ചയും പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടായിരുന്നു. രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. മൂന്ന് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post

