ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലിനെതിരെ അവിശ്വാസ പ്രമേയം. ഗർവാഗി റോഡിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുന്നിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. വടക്കൻ അയർലൻഡിലെ മൂന്ന് പ്രധാന യൂണിയനിസ്റ്റ് പാർട്ടിൽ നീലിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തി.
ഓറഞ്ച് ഓർഡർ പരേഡിനെതിരെ ഗർവാഗി റോഡ് നിവാസികൾ ഉയർത്തിയ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരിലാണ് അവിശ്വാസം. ധനമന്ത്രി ജോൺ
ജോൺ ഒ’ഡൗഡ്, സാമ്പത്തിക മന്ത്രി കാവോയിംഹെ ആർക്കിബാൾഡ്, അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി ലിസ് കിമ്മിൻസ് എന്നിവർക്കെതിരെയും അവിശ്വാസ പ്രമേയങ്ങൾ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. 30 വർഷത്തിനിടെ ഗർവാഗി റോഡിലൂടെ ഓറഞ്ച് ഓർഡർ പരേഡ് കടന്ന് പോകാൻ കമ്മീഷൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

