ഡബ്ലിൻ: ഡബ്ലിനിലെ ഇഞ്ചിക്കോറിൽ പുതിയ വീടുകളുടെ നിർമ്മാണം ആരംഭിച്ചു. 578 പുതിയ വീടുകളുടെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. നിർമ്മാണത്തിന്റെ ഉദ്ഘാടനം ലോർഡ് മേയർ റേ മക്ആഡവും ഭവനമന്ത്രി ജെയിംസ് ബ്രൗണും ചേർന്ന് നിർവ്വഹിച്ചു.
ഡബ്ലിൻ സിറ്റി കൗൺസിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുതിയ നിർമ്മാണത്തിൽ 137 സോഷ്യൽ ഹോമുകളും 441 കോസ്റ്റ് റെന്റൽ വീടുകളും ഉൾപ്പെടുന്നു. എല്ലിറ്റോ ഗ്രൂപ്പിനാണ് വീടുകളുടെ നിർമ്മാണ ചുമതല.
Discussion about this post

