ഡബ്ലിൻ: യൂറോപ്പിലുടനീളമുള്ള വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്നലെ ഏകദേശം 27 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഡബ്ലിനിൽ നിന്നുള്ള എയർ ലിംഗസ് വിമാനം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും രാവിലെ റോമിലേക്ക് പോയ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഇതോടെ വിമാനം അടിയന്തിരമായി ഫ്രാൻസിൽ ഇറക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം രണ്ട് റയാൻ എയർ വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണി ഉയർന്നിരുന്നു.
Discussion about this post

