ഡബ്ലിൻ: ഇന്ധന വില വർധനവിനെതിരെ അയർലൻഡിൽ വീണ്ടും പ്രതിഷേധം. നാളെ വില വർധനവിനെതിരെ വിവിധ വിഭാഗം ആളുകൾ പ്രതിഷേധിക്കും. രാവിലെ ഏഴര മുതൽ വൈകീട്ട് ഏഴ് മണിവരെയാണ് പ്രതിഷേധം. അതേസമയം യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കുന്നതിനിടെയാണ് സമരാനുകൂലികൾ തെരുവിലിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
ട്രക്ക് ഡ്രൈവർമാർ, കർഷകർ, മറ്റ് വാഹന ഉടമകൾ എന്നിവരാണ് സമരം ചെയ്യുന്നത്. സമരത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ അനുകൂലികൾ പ്രകടനം നടത്തും. ഇന്ധനവില കുറയ്ക്കുക, ജീവിത ചിലവിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാളെ ജനങ്ങൾ തെരുവിലിറങ്ങുന്നത്.
Discussion about this post

