ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഇന്ത്യൻ യുവതി അന്തരിച്ചു. 36 വയസ്സുള്ള രാജശ്രീ ജെയ്സണാണ് അന്തരിച്ചത്. ഈ മാസം 10 നായിരുന്നു രാജശ്രീയുടെ അപ്രതീക്ഷിത വിയോഗം. ക്യാൻസർ ബാധിതയായിരുന്നു.
ബെൽഫാസ്റ്റിലെ മേരി ക്യൂറി ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രാജശ്രീയ്ക്ക് ജീവൻ നഷ്ടമായത്. ഭർത്താവ് ജെയ്സൺ, മക്കൾ ജോവിഷ, ജെറുഷ.
രാജശ്രീയുടെ ചികിത്സയ്ക്കായി വലിയ തുകയാണ് കുടുംബത്തിന് ചിലവഴിക്കേണ്ടിവന്നിട്ടുള്ളത്. അതിനാൽ കുടുംബത്തിന് സാമ്പത്തിക സഹായം എന്ന നിലയിൽ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. രാജശ്രീയുടെ മൃതദേഹം നാളെ രാവിലെ സെന്റ് ബെർണഡെറ്റ്സ് പാരിഷിൽ എത്തിയ്ക്കും. ഇഴിടെ വിശുദ്ധ കുർബാന നടത്തും. ഇന്ത്യയിലെത്തിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത്.

