ഡബ്ലിൻ: ശമ്പളകരാറിൽ ട്രേഡ് യൂണിയനുകളുമായി ധാരണയിൽ എത്തിയിരിക്കുകയാണ് സർക്കാർ. ജീവനക്കാർക്ക് ശമ്പളത്തിൽ 10 ശതമാനത്തിലധികം വർധനവ് എന്നതാണ് സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനം. ഇത് അംഗീകരിച്ചതോടെ ഇന്നത്തെ സമരത്തിൽ നിന്നും മറ്റ് പ്രതിഷേധ പരിപാടികളിൽ നിന്നും ട്രേഡ് യൂണിയനുകൾ പിന്മാറി. രാജ്യത്ത് ഏകദേശം മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാരാണുള്ളത്. ഇവർക്ക് പുതിയ കരാർ പ്രകാരമുള്ള ശമ്പളം നൽകണമെങ്കിൽ ഏകദേശം 300 മില്യൺ ഡോളർ അധികമായി നൽകേണ്ടതായി വരും. ഇത് രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗധർ നൽകുന്ന മുന്നറിയിപ്പ്.
നിലവിൽ ഊർജ്ജ വിലകളുടെ വർധനവ് രാജ്യത്ത് സർവ്വസാധനങ്ങൾക്കും വില ഉയരുന്നതിന് കാരണം ആയിട്ടുണ്ട്. ഇത് ഇനിയും വർധിക്കാമെന്നാണ് ഇവൈ അയർലൻഡ്
ചീഫ് ഇക്കണോമിസ്റ്റ് റോസ്സ വൈറ്റ് മുന്നറിയിപ്പ് നൽകുന്നത്. സെൽറ്റിക് ടൈഗർ കാലത്തേതിന് പോരെ പണപ്പെരുപ്പം ഉയർന്ന നിലയിൽ ആകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

