ഡബ്ലിൻ: അയർലൻഡിൽ സ്കൂളുകളൾക്ക് നേരെ കൂടുതൽ ബോംബ് ഭീഷണി പ്രതീക്ഷിച്ച് ഗാർഡ. കൂടുതൽ ഭീഷണികൾ നേരിടുന്നതിനായി ഗാർഡ തയ്യാറെടുക്കുകയാണെന്ന്
ഗാർഡ ഡെപ്യൂട്ടി കമ്മീഷണർ പോൾ ക്ലിയറി പറഞ്ഞു. ഇന്നലെ അയർലൻഡിലെ മുന്നൂറോളം സ്കൂളുകളിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
വരും ദിവസങ്ങളിലും കൂടുതൽ ബോംബ് ഭീഷണികൾ ഉണ്ടാകുമെന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡിൽ മാത്രമായി ഇത്തരം ഭീഷണികൾ ഒതുങ്ങുകയും ഇല്ല. റിപ്പബ്ലിക്കിലുടനീളം കുറഞ്ഞത് 300 സ്കൂളുകളെങ്കിലും ഇക്കൂട്ടർ ലക്ഷ്യമിട്ടിട്ടുണ്ട്. ഈ ഭീഷണികളൊക്കെ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

