തിരുവനന്തപുരം : വികസനപരിപാടികളുടെ ഉദ്ഘാടനത്തിനായി തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയ്ക്ക് സമ്മാനമായി അയ്യപ്പവിഗ്രഹം സമ്മാനിച്ച് ബിജെപി നേതാക്കൾ . സുരക്ഷാ കാരണങ്ങളാൽ മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് മേയർ വി വി രാജേഷിനെ ഒഴിവാക്കിയിരുന്നു.
എന്നാൽ വേദിയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് രാജേഷ് അടക്കമുള്ള ബിജെപി നേതാക്കളാണ് . കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ച രാജേഷിനെ കെട്ടിപ്പിടിച്ച് തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു . മോദിയുടെ കാൽ തൊട്ട് വന്ദിച്ച ഡെപ്യൂട്ടി മേയർ ആശാനാഥിനെ അദ്ദേഹവും തിരിച്ച് വന്ദിച്ചത് ശ്രദ്ധേയമായി . സ്ത്രീകൾക്ക് പ്രധാനമന്ത്രി നൽകുന്ന ആദരവിന്റെ നേർക്കാഴ്ച്ചയുമായിരുന്നു അത് .
ശബരിമല സ്വർണ്ണ വിഷയം കത്തി നിൽക്കുന്ന സമയത്താണ് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയ്ക്ക് അയ്യപ്പവിഗ്രഹം തന്നെ സമ്മാനിച്ചത് .അയ്യപ്പന്റെ വിഗ്രഹം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു . ‘ രാജ്യം മുഴുവൻ അയ്യപ്പനോട് ഭക്തിയോടും വിശ്വാസമാണുള്ളത് . എന്നാൽ ആ വിശ്വാസത്തെ തകർക്കാൻ നിൽക്കുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത് . കേരളം വൈകാതെ ബിജെപി ഭരിക്കും , അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചവരെല്ലാം ജയിലിലാകൂം , ഇതാണ് മോദിയുടെ ഗാരന്റി . ‘ അദ്ദേഹം പറഞ്ഞു.

