ഡബ്ലിൻ: ക്രിസ്തുമസ് കാലത്ത് തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. വഞ്ചിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്നും ബാങ്ക് വ്യക്തമാക്കി.
യഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വ്യാജ ഓഫറുകൾ മുന്നോട്ട് വയ്ക്കുന്ന ഇത്തരം പരസ്യങ്ങൾ വിശ്വസിക്കരുത്. ഉപഭോക്താക്കളെ ആകർഷിച്ച് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്ടിക്കുകയാണ് ഇത്തരം പരസ്യങ്ങളുടെ ലക്ഷ്യമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.
Discussion about this post

