ഡബ്ലിൻ: അയർലൻഡിൽ പത്ത് പുരുഷന്മാരിൽ ഒരാൾ ക്രിസ്തുമസ് സമ്മാനം വാങ്ങിയ്ക്കുന്നത് ക്രിസ്തുമസ് രാവിന്റെ അന്ന് എന്ന് റിപ്പോർട്ട്. ആൻ പോസ്റ്റിന്റെ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്. അതേസമയം 10 ൽ ആറ് സ്ത്രീകളും നവംബർ 30 ന് മുൻപ് തന്നെ ക്രിസ്തുമസ് ഷോപ്പിംഗ് പൂർത്തിയാക്കാറുണ്ട്.
ക്രിസ്തുമസ് രാവുകളിൽ സമ്മാനം വാങ്ങാനായി നിരവധി പേർ ഷോപ്പുകൾ സന്ദർശിക്കാറുണ്ടെന്ന് കോർക്കിലെ മിനി ഹെയ്ൻ ജ്വല്ലേഴ്സിലെ കാതറിൻ ക്ലാൻസി പറഞ്ഞു. ക്രിസ്തുമസ് രാവുകളിൽ എപ്പോഴും തങ്ങളുടെ ഷോപ്പിൽ ആളുകൾ ഉണ്ടാകും. ഇത് തങ്ങൾക്ക് വലിയ സന്തോഷം നൽകുന്ന കാഴ്ചയാണ്. വലിയ പരിഭ്രാന്തരായിട്ടാണ് അവസാന നിമിഷം ഇവർ എത്താറുള്ളത് എന്നും കാതറിൻ ക്ലാൻസി കൂട്ടിച്ചേർത്തു.
Discussion about this post

