ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി വില വർധിച്ചു. നവംബറിൽ വൈദ്യുതി വിലയിൽ 21.9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സെൻട്രൽ സ്റ്റാസ്റ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്. അതേസമയം 2022 ഓഗസ്റ്റിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നവംബറിലെ വില വർധനവ് 70 ശതമാനം കുറവും കഴിഞ്ഞ വർഷം നവംബറിനെക്കാൾ 16 ശതമാനം കുറവുമാണ്.
ഈ വർഷം അയർലൻഡിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഒക്ടോബർ മുതൽ നവംബർവരെയുള്ള കാലയളവിൽ
0.1 ശതമാനത്തിന്റെ നേരിയ കുറവ് ഭക്ഷ്യവിലയിൽ ഉണ്ടായി. പാലുൽപ്പന്നങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.1 ശതമാനത്തിന്റെ വർധനവുണ്ടായപ്പോൾ മാംസം, മാംസ ഉൽപന്നങ്ങൾ എന്നിവയുടെ വില 6.7 ശതമാനം വർധിച്ചു. മത്സ്യത്തിനും മത്സ്യ ഉൽപ്പന്നങ്ങൾക്കും വില 5.1 ശതമാനം വർധിച്ചു.
പച്ചക്കറി, മൃഗ എണ്ണകൾ, കൊഴുപ്പ് എന്നിവയുടെ വിലയിൽ 16.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കെമിക്കലുകൾ കെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30.8 ശതമാനം വർദ്ധിച്ചു. എന്നാൽ പാനീയങ്ങളുടെ വില 5.1 ശതമാനം കുറഞ്ഞു.

