ഡബ്ലിൻ: അയർലൻഡ് ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് കടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ വാഹന യാത്രികർക്ക് പോലീസിന്റെ മുന്നറിയിപ്പ്. റോഡുപയോഗിക്കുമ്പോൾ അതിയായ ശ്രദ്ധവേണമെന്ന് പോലീസ് അറിയിച്ചു. റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് പോലീസിന്റെ നിർദ്ദേശം.
പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കണം. മറ്റ് വാഹന യാത്രികരെകൂടി പരിഗണിച്ചുകൊണ്ടാകണം ക്രിസ്തുമസ് നാളുകളിലെ യാത്ര. ഇന്ന് മുതൽ ബസ്, റെയിൽ, ഫെറി സർവ്വീസുകളിൽ ശക്തമായ തിരക്ക് അനുഭവപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ഇന്ന് 24 മണിക്കൂർ നീളുന്ന പ്രത്യേക ദൗത്യം സംഘടിപ്പിക്കും.
Discussion about this post

