ഡബ്ലിൻ: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഡബ്ലിൻ. തിരക്കേറിയ നഗരങ്ങളിൽ മൂന്നാം സ്ഥാനമാണ് ഡബ്ലിന് ഉള്ളത്. ലോകത്തിലെ തിരക്കേറിയ 11-ാമത്തെ നഗരം കൂടിയാണ് ഡബ്ലിൻ.
ഈ വർഷം ഡബ്ലിൻ നഗരത്തിലൂടെ വാഹനമോടിച്ച ഡ്രൈവർമാർ ശരാശരി 95 മണിക്കൂർ വൈകി. ലണ്ടനേക്കാൾ നാല് മണിക്കൂറും ലോസ് ഏഞ്ചൽസിനെക്കാൾ എട്ട് മണിക്കൂറും കൂടുതലാണ് ഈ സമയം. നഗരത്തിൽ യാത്രയ്ക്ക് നേരിടുന്ന കാലതാമസം ഒരു വർഷത്തിനുള്ളിൽ 17 ശതമാനം വർധിച്ചു. ഇതേ തുടർന്ന് പട്ടികയിൽ നാല് സ്ഥാനങ്ങൾ മുന്നേറുകയായിരുന്നു.
Discussion about this post

