ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ക്രിസ്തുമസ് ദിനത്തിൽ അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിനൊപ്പം തണുത്ത കിഴക്കൻ കാറ്റും അനുഭവപ്പെടും. ഇന്നും അടുത്ത രണ്ട് ദിവസവും പൊതുവെ തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
വരും മണിക്കൂറുകളിൽ ഉയർന്ന മർദ്ദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. ഇത് സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണമാകും. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. രാത്രിയിൽ മഞ്ഞ് വീഴ്ചയും അനുഭവപ്പെടാം. ജനുവരി മൂന്ന് മുതൽ ഏഴ് വരെ അയർലൻഡിൽ മഞ്ഞ് വീഴ്ചയുണ്ടാകും.
Discussion about this post

