ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷതാപനില താഴുന്നു. വരും ദിവസങ്ങളിൽ അന്തരീക്ഷതാപനില മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇടയ്ക്കിടെ ലഭിക്കുന്ന മഴ തണുപ്പിന്റെ കാഠിന്യം വർധിപ്പിക്കും.
ഇന്ന് പകൽ പൊതുവെ അനുകൂല കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നല്ല വെയിൽ അനുഭവപ്പെടും. എന്നാൽ വൈകുന്നേരങ്ങളിൽ ശക്തമായ മഴയ്ക്കും തണുപ്പിനും സാധ്യതയുണ്ട്. കാറ്റും അനുഭവപ്പെടും. അതേസമയം വരും ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് മഴ കുറവായിരിക്കും.
Discussion about this post

