ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്ധനപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ട്രക്ക് ഡ്രൈവർമാർ. നിലവിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ പുതിയ വഴികൾ കണ്ടെത്തണമെന്ന് ഐറിഷ് റോഡ് ഹൗളേജ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചരക്ക് നീക്കം ബുദ്ധിമുട്ടിലായ പശ്ചാത്തലത്തിലാണ് അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുന്നത്.
ഇന്ധനവില കുറയ്ക്കുന്നതിനായി എക്സൈസ് തീരുവ കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ ഇത് താത്കാലിക ആശ്വാസം മാത്രമായിരുന്നു. വീണ്ടും വില വർധിച്ചതോടെ സർക്കാർ നടപടികളുടെ ഗുണം ഇല്ലാതായെന്ന് അസോസിയേഷൻ അധ്യക്ഷൻ ജെർ ഹൈലാൻഡ് വ്യക്തമാക്കി. സംഘർഷം ആരംഭിച്ചപ്പോൾ ഉണ്ടായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

