ഡബ്ലിൻ: അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിലിനെ നയിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി അംഗങ്ങൾക്ക് തന്നോട് ദേഷ്യമുണ്ടായതിന്റെ കാരണം മനസിലാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടി അംഗങ്ങൾക്ക് തന്നോട് തോന്നിയ ദേഷ്യത്തിന്റെയും നിരാശയുടെയും കാരണം മനസിലാകും. വളരെ വെല്ലുവിളി നിറഞ്ഞ വർഷം ആയിരുന്നു കടന്ന് പോയത്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും ഫിയന്ന ഫെയിലിനെ മുന്നിൽ നന്നും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

