ഡബ്ലിൻ: അയർലൻഡിലെ മിഡിൽ ക്ലാസ് കുടുംബങ്ങൾക്കായി പുതിയ സേവിംഗ്സ് സ്കീം ഉടൻ അംഗീകരിക്കും. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ ആദ്യ പകുതിയിൽ തന്നെ അംഗീകാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണപ്പെരുപ്പത്തിന്റെ കാലത്ത് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ സ്കീം ആരംഭിക്കുന്നത്. ഈ സ്കീം ഐറിഷ് ജനതയെ സമ്പാദിക്കാനും നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post

