ഡബ്ലിൻ: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ. 25 വർഷം തടവ് ശിക്ഷയാണ് പ്രതി ഹാദി മതറിന് കോടതി വിധിച്ചത്. 2022 ഫെബ്രുവരിയിൽ ആയിരുന്നു ന്യൂയോർക്കിൽവച്ച് സൽമാൻ റൂഷ്ദിയെ ഹാദി കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.
27 കാരനായ പ്രതി സംഭവത്തിൽ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. ഇതേ തുടർന്നാണ് ശിക്ഷ വിധിച്ചത്. സൽമാൻ റൂഷ്ദിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം എന്നാണ് കോടതിയുടെ കണ്ടെത്തൽ.
Discussion about this post

