ഡബ്ലിൻ: നഗരത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾക്ക് സാരമായി പൊള്ളലേറ്റു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
സാൻട്രിയിലെ ടെമ്പിൾ കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ആറോളം ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. പരിക്കേറ്റ ആളെ ഇവർ ഉടനെ ആശുപത്രിയിലും എത്തിച്ചു.
കഠിന പരിശ്രമത്തിന് ശേഷമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. സംഭവത്തെ തുടർന്ന് അപ്പാർട്ട്മെന്റിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. തീപിടിത്തത്തിൽ കെട്ടിടത്തിൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
Discussion about this post

