ഡോണഗൽ: കൗണ്ടി ഡോണഗലിൽ മുങ്ങിമരിച്ച സുഹൃത്തുക്കളായ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ പുറത്ത്. ഇമ്മാനുവൽ ഫാമിയോള, മാറ്റ് സിബൻഡ് എന്നിങ്ങനെയാണ് മരിച്ച വിദ്യാർത്ഥികളുടെ പേരുകൾ. ഇരുവരും ലഫ് സ്വില്ലി സ്വദേശികളാണെന്നാണ് വിവരം. ഇമ്മാനുവൽ ഫാമിയോളയ്ക്ക് 16 ഉം, മാറ്റ് സിബൻഡയ്ക്ക് 18ഉം വയസാണ് പ്രായം.
ശനിയാഴ്ച വൈകീട്ടാണ് ഇരുവരും മുങ്ങിമരിച്ചത്. ബുക്രാനയിലെ നെഡ്സ് പോയിന്റ് ഓഫിൽ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവർക്കൊപ്പം മറ്റൊരു വിദ്യാർത്ഥി കൂടി ഒഴുക്കിൽപ്പെട്ടിരുന്നു. ഈ കുട്ടിയെ നാട്ടുകാർ രക്ഷിച്ചു. ലാറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ഫുട്ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് മൂന്ന് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

