ഡബ്ലിൻ: മൈൻഡിന്റെ ( മലയാളി ഇന്ത്യൻസ് അയർലന്റ് ) മൈൻഡ് മെഗാ മേള ഈ മാസം അവസാനം. മെയ് 31 ന് നടക്കുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ മുഖ്യതിഥിയായി എത്തും. ഡബ്ലിനിലെ അൽസാ സ്പോർട് സെന്ററിലാണ് പരിപാടികൾ നടക്കുന്നത്.
മെഗാമേളയ്ക്കായുള്ള ഒരുക്കൾക്ക് ഇതിനോടകം തന്നെ മലയാളി സമൂഹം ആരംഭം കുറിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം സ്റ്റാർ പെർഫോമർ ലക്ഷ്മി ജയനും വേദിയെ ഇളക്കിമറിയ്ക്കാൻ എത്തും. സംഗീത പ്രേമികൾക്കായി ഡി.ജെ ദർശൻ നയിക്കുന്ന സംഗീത നിശയും ഉണ്ട്.
ഇൻഡോർ ഔട്ട് ഡോർ മത്സരങ്ങൾ മെഗാമേളയുടെ മുഖ്യആകർഷണം ആണ്. വടംവലിയുടെയും മറ്റ് രണ്ട് ഇൻഡോർ ഗെയിമുകളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു.
റൂബിക്സ് ക്യൂബ്, ചെസ്സ്, ക്യാരംസ് തുടങ്ങി നിരവധി മത്സരങ്ങൾ മൈൻഡ് മെഗാ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. അൽസാ സ്പോർട് സെന്ററിൽ വാഹന ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും പാർക്കിംഗ് സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും http://www.mindireland.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

