ഡബ്ലിൻ: എക്സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് അയർലൻഡ് കമ്യൂണിക്കേഷൻസ് മന്ത്രി പാട്രിക് ഒ ഡോണോവൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ തന്നെ അദ്ദേഹം പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗ്രോക്ക് ഉപയോഗിച്ച് എക്സിൽ ആളുകളുടെ നഗ്നചിത്രം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വിവരം പുറത്തുവന്നത്. കുട്ടികളുടെ ഉൾപ്പെടെ ലൈംഗിക ചിത്രങ്ങൾ ഉപയോക്താക്കൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്.
Discussion about this post

