ലൗത്ത്: കൗണ്ടി ലൗത്തിലെ പെന്നിയുടെ ഷോറൂമിൽ തീപിടിത്തം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദ്രോഗെഡയിലെ വെസ്റ്റ് സ്ട്രീറ്റിലെ കടയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഉടനെ ഫയർഫോഴ്സ് എത്തി തീ അണച്ചു. അപ്പോഴേയ്ക്കും കടയിലെ ജീവനക്കാരും ഉപഭോക്താക്കളും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിയിരുന്നു. സംഭവത്തിന് പിന്നാലെ വെസ്റ്റ് സ്ട്രീറ്റ് റോഡ് അടച്ചിട്ടുണ്ട്.
Discussion about this post

