ഡബ്ലിൻ: ബോംബ് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവച്ച് ഫിൻഗ്ലാസിൽ വീട് നഷ്ടമായ കുടുംബം. ഒറ്റ നിമിഷം കൊണ്ട് തങ്ങൾ വീടില്ലാത്തവരായി മാറിയെന്ന് ഡിസിയുവിലെ എംഎ വിദ്യാർത്ഥിനിയും ആക്രമണത്തിന് ഇരയായ കുടുംബത്തിലെ അംഗവുമായ അമാൻഡ് ഉവാസെ പറഞ്ഞു. മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഉവാസെ.
സംഭവം നടക്കുമ്പോൾ താൻ സഹോദരങ്ങൾക്കൊപ്പം രണ്ടാം നിലയിൽ ഇരുന്ന് ടിവി ആസ്വദിക്കുകയായിരുന്നു. അടുക്കളയിൽ നിന്നും ശബ്ദം കേട്ടതിന് തുടർന്ന് അവിടെ ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. ജനാലയ്ക്ക് സമീപം പെട്രോൾ ബോംബിന് സമാനമായ ഒരു വസ്തു കത്തുന്നു. ഉടനെ തന്നെ സഹോദരങ്ങളുമായി ജനാലയിൽ നിന്നും താഴേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. താഴേയ്ക്ക് ചാടുമ്പോൾ പരിക്കേൽക്കാതിരിക്കാൻ അയൽവാസി കിടക്ക വിരിച്ച് തന്നിരുന്നുവെന്നും ഉവാസെ കൂട്ടിച്ചേർത്തു.

