ഡബ്ലിൻ: അയർലൻഡിൽ മകരവിളക്ക് മഹോത്സവം. സദ്ഗമയ സത്സംഗിന്റെ നേതൃത്വത്തിൽ ‘ സ്വാമിയേ ശരണമയ്യപ്പാ- മകരവിളക്ക് മഹോത്സഹം’ നാളെ നടക്കും. വേദിക് ഹിന്ദു കൾച്ചറൽ സെന്റർ അയർലൻഡും ഇൻഡോ- ഐറിഷ് തെലുങ്കു വെൽഫെയർ അസോസിയേഷനും ചേർന്നാണ് ഭക്തിസാന്ദ്രമായ പരിപാടി സംഘടിപ്പിക്കുന്നത്.
വിഎച്ച്സിസിഐ ക്ഷേത്രമാണ് മഹോത്സവത്തിന് വേദിയാകുന്നത്. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടികൾ വൈകീട്ട് 4 മണിവരെ തുടരും. പരിപാടിയിൽ പങ്കെടുക്കാൻ ഭക്തർക്ക് രജിസ്ട്രേഷനുണ്ട്. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം.
Discussion about this post

