ഡബ്ലിൻ: കിടക്ക ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾക്ക് നിർദ്ദേശവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. ആശുപത്രികൾ ശേഷിയും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐഎൻഎംഒ വ്യക്തമാക്കി. ഭാവിയിൽ ട്രോളികളിൽ ഇരുത്തി ചികിത്സിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് ചെയ്യേണ്ടത് ആവശ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരാഴ്ച മാത്രം 3179 രോഗികളാണ് കിടക്കകൾ ഇല്ലാതെ ബുദ്ധിമുട്ട് നേരിട്ടത്. ഇതിൽ 657 പേർക്ക് ട്രോളികളിലും ചെയറുകളിലും മറ്റ് സ്ഥലങ്ങളിലും ഇരുത്തി ചികിത്സ നൽകി. ഈ ആഴ്ചയും ആശുപത്രികളിൽ രോഗികളുടെ തിരക്ക് വർധിക്കും. അടുത്ത വർഷം ഇതേ സാഹചര്യം ആശുപത്രികളിൽ ഉണ്ടാകരുതെന്നും ഐഎൻഎംഒ ആവശ്യപ്പെട്ടു.
Discussion about this post

