ഡൊണഗൽ: ശക്തമായ മഞ്ഞ് വീഴ്ചയുടെ പശ്ചാത്തലത്തിൽ റോഡുകളിൽ ഗ്രിറ്ററുകൾ വിന്യസിക്കാൻ ഡൊണഗൽ കൗണ്ടി കൗൺസിൽ. ഇന്ന് രാവിലെ മുതൽ റോഡുകളിൽ ഗ്രിറ്റിംഗ് ആരംഭിക്കും. റോഡുകൾ മഞ്ഞ് മൂടിക്കിടക്കുന്ന സാഹചര്യത്തിൽ വാഹന യാത്രികർ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.
അയർലൻഡിൽ അന്തരീക്ഷ താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസ് വരെ താഴും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ വിൻഡോയും ഗ്ലാസുമെല്ലാം വൃത്തിയാക്കണം എന്ന് അധികൃതർ നിർദ്ദേശിച്ചു. ഐസിൽ തെന്നാൻ സാധ്യതയുള്ളതിനാൽ വാഹന മോടിയ്ക്കുമ്പോൾ വേഗത കുറയ്ക്കണം.
Discussion about this post

