ഡബ്ലിൻ: അയർലന്റിലെ വർക്ക് പെർമിറ്റുകൾ ഈ വർഷം പുനരവലോകനം ചെയ്യുമെന്ന് എന്റർപ്രൈസ്, ട്രേഡ് ആന്റ് എംപ്ലോയ്മെന്റ് വകുപ്പ് സഹമന്ത്രി അലൻ ഡില്ലൻ. പാർലമെന്റിൽ കോർക്ക് ഈസ്റ്റ് ഫിന ഗേൽ ടിഡി നോയൽ മക്കാർത്തി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഡിലൻ. ഇതിന് മുൻപ് 2023 ലാണ് വർക്ക്പെർമിറ്റുകൾ അവലോകനം ചെയ്തിട്ടുള്ളത്.
വർക്ക് പെർമിറ്റുകൾ അവലോകനം ചെയ്യുന്ന തിയതി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഈ വർഷം തന്നെ എല്ലാ വിഭാഗം വർക്ക് പെർമിറ്റുകളും പുനരവലോകനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post

