ഡബ്ലിൻ: വാഹന പരിശോധനയ്ക്കിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ കെവിൻ ഫ്ളാറ്റ്ലിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. ഡബ്ലിനിലെ സെന്റ് പീറ്റർ ആന്റ് പോൾസ് ചർച്ചിൽ ഉച്ചയോടെയാകും സംസ്കാരം. ഞായറാഴ്ച ആയിരുന്നു വാഹന പരിശോധനയ്ക്കിടെ ചെക്പോയിന്റിൽ ഇരുചക്രവാഹനം ഇടിച്ച് കെവിൻ ഫ്ളാറ്റ്ലി മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെയാകും സംസ്കാര ചടങ്ങുകൾ. മക്നല്ലിയിൽ നിന്നും വിലാപ യാത്രയായിട്ടായിരിക്കും അദ്ദേഹത്തിന്റെ ഭൗതിക ദേഹം പള്ളിയിൽ എത്തിയ്ക്കുക. 12 മണിയോടെ ആകും പള്ളിയിലേക്ക് ഭൗതിക ദേഹം കൊണ്ടുവരിക. പിന്നീട് പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.
സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ പള്ളിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

