ഡബ്ലിൻ: അർധരാത്രിയും തെരുവുകളിൽ നിന്നും പ്രതിഷേധക്കാരെ ഒഴിപ്പിച്ച് പോലീസ്. ഇന്നലെ രാത്രി ഒ കോണൽ സ്ട്രീറ്റിൽ തമ്പടിച്ചവരെ അവിടെ നിന്നും മാറ്റി. നൂറ് കണക്കിന് പോലീസുകാരായിരുന്നു ദൗത്യത്തിന്റെ ഭാഗമായത്.
ഡബ്ലിൻ നഗരത്തിന്റെ ഹൃദയഭാഗമാണ് ഒ കോണൽ സ്ട്രീറ്റ്. ഇവിടെ പ്രതിഷേധക്കാർ തമ്പടിച്ചത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാരുടെ ട്രാക്ടറുകളും ട്രക്കുകളും പോലീസുകാർ സ്ഥലത്ത് നിന്നും മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഗാർഡയുടെ പബ്ലിക് ഓർഡർ യൂണിറ്റിലെ അംഗങ്ങളാണ് തെരുവുകൾ ഒഴിപ്പിക്കുന്നത്.
Discussion about this post

