തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് മരണം. വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവിയുമാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അതേ റൂട്ടിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന.
അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Discussion about this post

