കൊച്ചി : ഷവർമ അടക്കമുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കുന്ന തീയതിയും സമയവും പായ്ക്കറ്റുകളിൽ കർശനമായും രേഖപ്പെടുത്തണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. കാസർകോട് പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ജേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദ്ദേശം കർശനമായി നടപ്പിലാക്കണം എന്ന് അറിയിച്ചത്.
മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായുള്ള പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതുകൊണ്ടാണെന്ന് ചൂണ്ടികാട്ടിയാണ് മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത് . ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത് കണക്കിലെടുത്ത് കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജി നൽകിയതിനെ അഭിനന്ദിക്കുകയും ചെയ്തു.