കൊച്ചി : കുട്ടനാട്ടിൽ വള്ളം കളിയ്ക്ക് പോലും അവധി നൽകാത്ത കേരള സർക്കാർ അമേരിക്കയിൽ നടക്കുന്ന ഫുട്ബോളിന് എന്തിനാണ് അവധി നൽകുന്നതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. ക്രിക്കറ്റിൽ എത്രയോ തവണ ഇന്ത്യ കപ്പ് അടിച്ചപ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ അവധി നൽകാതിരുന്നത്? കേരളത്തിൽ ഫുട്ബോൾ നേക്കാൾ ക്രിക്കറ്റ് ആരാധകർ ആണ് ഉള്ളതെന്നും പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.അമേരിക്കയിലോ, സ്പെയിനിലോ, അര്ജന്റീനയിലോ പോലും അവിടുത്തെ സർക്കാരുകൾ അവധി പ്രഖ്യപിച്ചിട്ടില്ല. ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
LDF ലെ ശിവൻ കുട്ടി ജിയുടെ നിർദേശം സർക്കാർ അംഗീകരിച്ചല്ലോ..നാളെ അതായത് തിങ്കളാഴ്ച (ജൂലൈ 20, 2026) കേരളത്തിലെ സ്കൂളുകൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി 12 മുതൽ ഒന്നര മണിക്കൂർ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ചാണ് ഈ തീരുമാനം.. കേരളത്തിലെ മൊത്തം ജനങ്ങളും അത് കാണുമെന്നും, അതിനാൽ പിറ്റേ ദിവസം സ്കൂളിൽ പോകുമ്പോൾ കുട്ടികൾ ബുദ്ധിമുട്ടും എന്നാണ് പറയുന്നത്. അതാണ് ലീവ് കൊടുത്തത്.
ലീവ് കൊടുത്തത് നല്ല കാര്യം ആണേ..
എങ്കിലും ചില സംശയം.
1)പിള്ളേർക്ക് മാത്രമല്ല ഉറക്ക ക്ഷീണം കളി കാണുന്ന എല്ലാ പേർക്കും ഉണ്ടാകില്ലേ?
പ്രൈവറ്റ്, സർക്കാർ ജീവനക്കാരും രാത്രി ഒന്നര വരെ ജീവിതത്തിൽ ആദ്യമായി ഉറക്കം കളഞ്ഞു കളി കാണുന്നു. അപ്പോൾ കുട്ടികൾക്ക് ഒപ്പം കേരളത്തിൽ പൊതു അവധി കൊടുക്കേണ്ടേ?
2) ക്രിക്കറ്റിൽ എത്രയോ തവണ ഇന്ത്യ കപ്പ് അടിച്ചപ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ അവധി നൽകാതിരുന്നത്? കേരളത്തിൽ ഫുട്ബോൾ നേക്കാൾ ക്രിക്കറ്റ് ആരാധകർ ആണ് ഉള്ളത്. (ഫുട്ബോൾ ഒക്കെ world കപ്പ് വരുമ്പോൾ മാത്രമാണ് ചർച്ച ആകുന്നത്.. ക്രിക്കറ്റ് എല്ലാ ദിവസവും ചർച്ച ചെയ്യുന്നു ) ഇനി എങ്കിലും ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ എത്തിയാൽ അന്ന് കേരളത്തിൽ അവധി കൊടുക്കണം.. (ക്രിക്കറ്റ് ആരാധകരെ തവിടു കൊടുത്തു വാങ്ങിയത് അല്ല )
3) ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ തമ്മിൽ കളിക്കുന്നുന്നതിന് കേരളത്തിനു എന്ത് കാര്യം? ….അവരിൽ ആരു ജയിച്ചാലും കളിക്കാർ കോടികൾ ഉണ്ടാക്കുന്നു. ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത്..
4)ഇനി അവധി കൊടുത്തേ പറ്റു എങ്കിൽ മലബാർ ഭാഗത്ത് ചില ജില്ലകളിൽ പ്രാദേശിക അവധി കൊടുത്താൽ മതിയായിരുന്നു….
അമേരിക്കയിൽ നടക്കുന്ന ഫുട്ബോളിന് അവധി കൊടുത്ത സർക്കാർ
കുട്ടനാട്ടിൽ നടന്ന വള്ളംകളിക്ക് ഒരു പ്രാദേശിക അവധി കൊടുത്തിട്ടില്ല എന്നു അവിടത്തുകാർ പരാതി പെട്ടാൽ എങ്ങനെ മറുപടി പറയും?
5)അംഗനവാടി, എൽപി, യുപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ എങ്കിലും ഉറക്കം ഒഴിച്ച് ഏതോ രാജ്യങ്ങൾ തമ്മിലുള്ള final കളി കാണുവാൻ സാധ്യത ഇല്ല. പിന്നേ അവർക്കു എന്തിനു അവധി കൊടുക്കുന്നു?
എന്തിന്റെ പേരിൽ ആയാലും കുട്ടികൾക്ക് ചുളുവിൽ ഒരു അവധി കിട്ടിയതിൽ സന്തോഷം 😊.. (വെറും 8 ശതമാനം കുട്ടികളെ ഉറക്കം കളഞ്ഞു ഇത് കാണു എന്നാണ് റിപ്പോർട്ട്)
(വാൽ കഷ്ണം…ഈ final കളിയുടെ പേരിൽ
അമേരിക്കയിലോ, സ്പെയിനിലോ, അര്ജന്റീനയിലോ പോലുംഅവിടുത്തെ സർക്കാരുകൾ അവധി പ്രഖ്യപിച്ചിട്ടില്ല..ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത് )

