വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനാപകടത്തിൽ കൗമാരക്കാരി മരിച്ചു. 14 വയസ്സുള്ള സോഫി കാൾഫീൽഡാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഷിയാസ്ടൗണിൽവച്ച് ഈ മാസം 8 നായിരുന്നു സംഭവം. കുട്ടിയുൾപ്പെടെയുള്ള സഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ കുട്ടി നാളിതുവരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ വാഹനമോടിച്ച യുവാവിനെ കാർലോ ജില്ലാ കോടതിയിൽ ഹാജരാക്കി.
Discussion about this post

