ഡബ്ലിൻ: അമിത വേഗതയിലുള്ള ഇ-സ്കൂട്ടറുകൾ വിൽക്കില്ലെന്ന് വ്യക്തമാക്കി ആമസോൺ അയർലൻഡ്. ഇ- സ്കൂട്ടർ അപകടങ്ങൾ നിത്യസംഭവമാകുന്ന പശ്ചാത്തലത്തിലാണ് ആമസോൺ അയർലൻഡിന്റെ തീരുമാനം. മറ്റ് റീട്ടെയ്ലർമാരും ഇ- സ്കൂട്ടറുകൾ വിപണിയിൽ നിന്നും പിൻവലിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
മണിക്കൂറിൽ 20 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇ- സ്കൂട്ടറുകളാണ് ആമസോൺ അയർലൻഡ് വിപണിയിൽ നിന്നും പിൻവലിച്ചത്. ആമസോണിന് പുറമേ ഡെക്കാത്ലോൺ, അലി എക്സ്പ്രസ് എന്നീ കമ്പനികളും പിൻവലിച്ചിട്ടുണ്ട്. ഇവരുടെ മാതൃക പിന്തുടർന്ന് ഇ- സ്കൂട്ടറുകളുടെ വിൽപ്പന നിർത്തിവയ്ക്കാൻ ഫിൻ ഗെയ്ൽ ടിഡി മൈക്കൽ മർഫി എല്ലാ റീട്ടെയ്ലർമാരോടും ആവശ്യപ്പെട്ടു.

